കണ്ണാടിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

മലയാള ചിത്രം കണ്ണാടിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. എ.ജി. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഹമ്മദ് കുട്ടി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ ഉത്പല്‍ വി നായനാര്‍ ആണ് ഛായാഗ്രാഹകൻ.

രാഹുല്‍ മാധവ്, സായ്കുമാര്‍, സുധീര്‍ കരമന, ശ്രീരാമന്‍, മാമുക്കോയ, രചന നാരായണന്‍ കുട്ടി, ധന്യശ്രി, മാര്‍ഗ്രറ്റ്, അമൃത തുടങ്ങിയവരാണ് കണ്ണാടിയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. നടുവട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടം ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!