ക്രൈം ത്രില്ലർ മാസുമായി ടോവിനോ; ‘ഫോറൻസിക്‌’ന്റെ പുതിയ പോസ്റ്റർ

 

ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫോറൻസിക്‌’ലെ മറ്റൊരു പുതിയ പോസ്റ്റർ പുറത്തുവിട്ടു. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹൻദാസാണ് നായിക.Image result for foransic movie latest poster

ഒരു ക്രൈം ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രത്തിൽ ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടോവിനോ എത്തുന്നത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥയായി മംമ്ത മോഹന്‍ദാസിനെയും ടീസറിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരുന്നു.

സെെജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്ര വേഷങ്ങളിൽ എത്തുന്നത്. അഖില്‍ ജോര്‍ജ് ആണ് ചിത്തത്തിന്റെ ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!