തളപതി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന തമിഴ് സൂപ്പർ താരം വിജയ് തന്റെ 65-ാമത്തെ പ്രോജക്ടിനായി കോലമാവ് കോകില സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി സഹകരിക്കും. സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാറാൻ ചിത്രം നിർമിക്കും. പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകും. സിനിമയുടെ പൂജ ഇന്ന് നടന്നു.
ലോകേഷ് കനകരാജിന്റെ മാസ്റ്റർ ആണ് വിജയുടെ റിലീസ് ചെയ്ത അവസാന ചിത്രം. വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവർ അഭിനയിക്കുന്നു. കഴിഞ്ഞ വർഷം, മാസ്റ്റർ റിലീസിന് മുമ്പുതന്നെ, തന്റെ 65-ാമത്തെ ചിത്രത്തിന് അന്തിമ രൂപം നൽകിയതായി വിജയ് പ്രഖ്യാപിച്ചിരുന്നു . താൽക്കാലികമായി തലപതി 65 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രൊഡക്ഷൻ ഹൗസായ സൺ പിക്ചേഴ്സ് നേരത്തെ ഒരു ചെറിയ വീഡിയോയിലൂടെ ചിത്രം പ്രഖ്യാപിച്ചിരുന്നു.
ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. അരുൺ വിജയ് ചിത്രത്തിൽ പ്രധാനതാരമായി എത്തുമെന്ന് റിപ്പോർട്ട് ഉണ്ടെകിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടയിട്ടില്ല. ശിവകാർത്തികേയൻ നായകനായി എത്തുന്ന ഡോക്ടർ ആണ് നെൽസൺ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം.