നീണ്ട ഇടവേളക്ക് ശേഷം സംവിധാന രംഗത്തേക്ക് വീണ്ടും എത്തുന്ന അൻവർ റഷീദിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്രാൻസ്. മലയാളത്തിന്റെ പ്രിയ താരം ഫഹദ്ഫാസിൽ നായകനായെത്തുന്ന ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ എത്തും.
പ്രേഷകരുടെ പ്രിയ താര ജോഡികളും താര ദമ്പതികളുമായ ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന് ഷാഹിര്‍, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി എന്നിവരും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തുവിട്ടിരുന്നു. സംവിധായകൻ ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ജാക്സണ് വിജയന് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം.