താൻ വിജയകുമാറിന്റെ മകള്‍ അല്ല എന്നും ബിനുവിന്റെ മാത്രം മകൾ

ഈ ചിത്രത്തിനു ശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. സംഗീത സംവിധായകന്‍ ജിവി പ്രകാശ് നായകനായ ‘സെമ്മ’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നാലെ സമുദ്രക്കനി സംവിധാനം ചെയ്ത ‘തൊണ്ടന്‍’ എന്ന ചിത്രത്തിലും നായികയായി.

കൂടാതെ ‘വെണ്ണിലാക്കബഡി കൂട്ടത്തി’ന്റെ രണ്ടാം ഭാഗത്തിലും അര്‍ത്ഥനയായിരുന്നു നായിക. തമിഴ് ചിത്രത്തിനു പുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീതമ്മ അന്തലു രാമയ്യ’ എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം.

പിതാവിന്റെ പേരില്‍ അറിയപ്പെടാന്‍ തനിക്ക് താല്പര്യമില്ലെന്ന് അര്‍ത്ഥ മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ പിതാവ് വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല എന്നും താരം മുന്‍പ് പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകള്‍ അല്ല താന്‍ എന്നും ബിനുവിന്റെ മാത്രം മകളാണ് താന്‍ എന്നുമായിരുന്നു അര്‍ത്ഥന വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!