നടൻ ബാലു വർഗീസിനും എലീനയ്ക്കും ആൺകുഞ്ഞ് പിറന്നു . സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം നടൻ തന്നെയാണ് വെളിപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു പറയുന്നു.
2019 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. അടുത്തിടെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ബാലു പങ്കുവച്ചിരുന്നു.
നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്.
ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുനാമി, ഓപ്പറേഷന് ജാവ എന്നിവയാണ് അടുത്തിടെ ബാലുവിന്റേതായി റിലീസിനെത്തിയ ചിത്രങ്ങൾ.