തമിഴകത്ത് ആരാധക സമ്പത്തിന്റെ കാര്യത്തിൽ മുൻനിരയിലുള്ള താരമാണ് തല എന്ന് വിശേഷിപ്പിക്കുന്ന നടൻ അജിത്ത്. അജിത്തിന്റെ മാസ്സ് കലർന്ന സിനിമകള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിയ്ക്കാറുള്ളത്.
‘വലിമൈ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്.
വലിമൈയില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് എത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് ഇപ്പോൾ പരുക്കേറ്റത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം സംഭവം പുറത്തുവന്നതോടെ ആരാധകരും ഞെട്ടലിലാണ്.