എന്റെ ആദ്യത്തെ കവർപേജുകളിലൊന്ന്., സുചിത്ര

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സുചിത്ര പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.”ഓർമകളിൽ നിന്നും…. നമ്പർ 20 മദ്രാസ് മെയിൽ കാലത്തെ ചിത്രം, എന്റെ ആദ്യത്തെ കവർപേജുകളിലൊന്ന്..” എന്നാണ് സുചിത്ര കുറിക്കുന്നത്.1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

2002ൽ ഐ.വി.ശശി സംവിധാനം ചെയ്ത ആഭരണചാർത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിലാണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 17 വർഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.

അമേരിക്കയിലാണ് താമസമെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട് സുചിത്ര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!