പ്രശസ്ത കന്നട നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

 

പ്രശസ്ത കന്നട നടി കിഷോരി ബല്ലാല്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.Image result for kishori ballal

2004 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ചിത്രം ‘സ്വദേശി’ലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കിഷോരി വിവിധ ഭാഷകളിലായി 75 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപതി ബല്ലാല്‍ ആണ് ഭര്‍ത്താവ്.

 

1960 കളിലാണ് കിഷോരി വെള്ളിത്തിരയിലെത്തുന്നത്. ‘ഇവളെന്ത ഹെന്തത്തി’ ആണ് ആദ്യ ചിത്രം. റാണി മുഖര്‍ജി – പൃഥ്വി രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘അയ്യ’ എന്ന ചിത്രത്തിലും കിഷോരി അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!