ടി.കെ രാജീവ് കുമാർ ഷെയ്ൻ നിഗമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ബർമുഡ”. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്ന് നടന്നു. വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ട്
സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. നര്‍മ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. പൂർണമായും തിരുവനന്തപുരത്താണ് സിനിമ ചിത്രീകരിക്കുക.24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.