നവാഗത സംവിധായകാനായ വിൽസൺ കാവിൽപാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “കാലൻ വേണു”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ചിത്രത്തിൻറെ കഥ, തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സനൽ മച്ചാട് ആണ്. പ്രശാന്ത് പാലക്കുന്നിൽ,കോട്ടയം പ്രദീപ്,കോട്ടയം പുരുഷൻ,മേരി എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെത്തുന്നത്.
ശശി രാമകൃഷ്ണൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. നെക്ടർ അലക്സ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഒളാട്ടുപുറം ഫിലിംസിൻറെ ബാനറിൽ സാബു ഫ്രാൻസിസ് പൊയ്യ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.