ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ ഷീലു എബ്രഹാ൦ എന്നിവരെ പ്രധാന താരങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാർ. സിനിമയുടെ ട്രെയ്ലർ ഇന്ന് 11 മണിക്ക് റിലീസ് ചെയ്യും. ചിത്രം ഏപ്രിൽ 9ന് തീയേറ്റർ പ്രദർശനത്തിന് എത്തും.
മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോൾ, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തിൽ എത്തുന്നത്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.