ഷെയ്ന് നിഗം നായകനായെത്തുന്ന പുതിയ സിനിമയാണ് ‘വെയില്’. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ശരത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെയില്’.
ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രദീപ് കുമാര്‍ ആണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറാണ് നിര്‍വഹിക്കുന്നത്. ചിത്രം ജൂൺ നാലിന് പ്രദർശനത്തിന് എത്തും.