ദി പ്രീസ്റ്റിലെ മോണിക്കയുടെ ഡബ്ബിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

 

മമ്മൂട്ടി-മഞ്ജു വാര്യർ എന്നിവർ ആദ്യമായി ഒന്നിച്ച ചിത്രമാണ് ദി പ്രീസ്റ്റ്.  ലോക് ഡൗണിന് ശേഷം തീയറ്ററിൽ റീലിസ് ചെയ്ത ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിൽ എടുത്ത് പറയേണ്ട അഭിനയനയം കാഴ്ചവച്ച താരമാണ് കൈതി ഫെയിം മോണിക്ക. താരം ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അമേയയെയാണ് അവതരിപ്പിച്ചത്. ഇപ്പോൾ മോണിക്കയുടെ ഡബ്ബിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

https://fb.watch/4GgYnAPhhO/

 

നിഖില വിമൽ സാനിയ ഇയ്യപ്പൻ ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ചിത്രം ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!