യൂട്യൂബിൽ തരംഗമായി ‘കപ്പേള’ യുടെ പുതിയ ട്രെയിലർ

 

മലയാളി പ്രേക്ഷകർ ഏറ്റെടുത്ത യുവ താരങ്ങളായ അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം എന്നിവരെ പ്രധാന താരങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കപ്പേള. ചിത്രത്തിന്റെ റിലീസ് പുറത്തിറക്കി.

ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്, സുധാസ് എന്നിവർ ചേർന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ.

ഹെലന് ശേഷം അന്ന ബെൻ നായികയായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. റൗണ്ട് ബോക്സ്, കഥാസ് അൺടോൾഡ് എന്നിവയുടെ ബാനറിൽ വിഷ്‌ണു വിനു ആണ് ചിത്രം നിർമിക്കുന്നത്. അതേസമയം കപ്പേളയുടെ ട്രെയിലർ യൂട്യൂബിൽ ഇതിനോടകം തന്നെ ട്രെൻഡിങ് ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!