ആസിഫ് അലി, രജീഷ വിജയന് എന്നിവരെ നായിക-നായകന്മാരാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “എല്ലാം ശെരിയാകും”. ഈരാറ്റുപേട്ടയില്‍ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഷാരിസ്, ഷാല്ബിന്, നെബിന്‍ എന്നിവരാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.
രാഷ്ട്രീയമായാലും കുടുംബമായാലും, വിപ്ലവമായാലും പ്രണയമായാലും, ഞങ്ങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളൂ…” എല്ലാം ശരിയാകും” എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ജൂൺ നാലിന് തീയേറ്ററുകളിൽ എത്തും
ഔസേപ്പച്ചന് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ശ്രീജിത്ത് നായര്‍ ആണ് സിനിമയുടെ സിനിമാറ്റോഗ്രാഫി. തോമസ് തിരുവല്ലയും ഡോക്ടര്‍ പോള്‍ വര്‍ഗീസും ചേര്‍ന്നാണീ ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളി മൂങ്ങാ’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍’, ‘ആദ്യരാത്രി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്.