പി ബാലചന്ദ്രൻ അന്തരിച്ചു. തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തും നടനുമായിരുന്ന അദ്ദേഹം കുറച്ചു നാളായി അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ വൈക്കത്തെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടത്തും. ഭാര്യ ശ്രീലത, മക്കൾ- ശ്രീകാന്ത് ചന്ദ്രൻ, പാർവ്വതി ചന്ദ്രൻ.
1991ൽ മോഹൻലാൽ നായകനായ അങ്കിൾ ബൺ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി മലയാള സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ച അദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ,മാനസം, പുനരധിവാസം, പോലീസ് കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.