മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ചിത്രം മെയ് 13 ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യ ഗാനത്തിൻറെ ടീസർ റിലീസ് ചെയ്തു. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്ജുന് സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
“കണ്ണിൽ എൻറെ ..” എന്നുതുടങ്ങുന്ന ഗാനത്തിൻറെ ടീസർ ആണ് പുറത്തിറങ്ങിയത്.വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ, സിയാ ഉൽ ഹഖ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായൺ ആണ് ഗാനത്തിൻറെ വരികൾ എഴുതിയിരിക്കുന്നത്.