പി. ബാലചന്ദ്രന് ആദരാഞ്ജലികൾ നേർന്ന് മധുപാൽ

പ്രശസ്ത മലയാള നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ഇന്ന് രാവിലെ അന്തരിച്ചിരുന്നു.അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്ന് മധുപാൽ . വൈക്കത്തെ വീട്ടിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ ആയിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് മധുപാൽ ആദരാഞ്ജലികൾ നേർന്നത്.

പ്രിയപ്പെട്ട ബാലേട്ടന് ആദരാഞ്ജലികൾ.
1986ൽ എറണാകുളത്ത് ചന്ദ്രദാസ സെൻ്റ് ആൽബർട്സ് കോളേജ് ഹോസ്റ്റലിൽ വച്ച് തുടങ്ങിയ സൗഹൃദമാണത്. എത്രയോ രാത്രികളിൽ എറണാകുളത്തെ ട്രാൻസ്പോർട്ട് സ്റ്റാൻ്റിൽ ബസിനായി കാത്ത് നിപ്പ്. തിരുവനന്തപുരത്ത് ശ്രീവരാഹം സാറിൻ്റെ വീട്ടിൽ വന്നു നിലക്കുപ്പോഴും കഥയും നാടകവും സിനിമയുമായി നല്ലതും ചീത്തയും പറഞ്ഞ് ദിവസങ്ങൾ ഏറ്റവും അവസാനം വൈക്കത്ത് കുപ്രസിദ്ധ പയ്യൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് കണ്ടത്. പിന്നെ അസുഖ കാലത്ത് ഫോണിൽ – … ജീവിതം ചിലരെ കാണിച്ചു തരും’ സ്നേഹമായി അനുഭവമായി.
എന്നും ആ വാക്കുകൾ കൂടെയുണ്ട്,

സ്നേഹത്തോടെ വിട,
മധുപാൽ .
( നടൻ ,തിരക്കഥാകൃത്ത് ,സംവിധായകൻ )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!