കടയ്ക്കൽ ചന്ദ്രന്റെ വരവും കാത്ത് ആരാധകർ; ‘വൺ’ന്റെ ടീസർ നാളെ

 

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ‘വൺ’ന്‍റെ ഫസ്റ്റ് ടീസർ നാളെ റിലീസ് ചെയ്യും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ.

മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈലോക്കിനു ശേഷം വൻ ആകാംക്ഷയിലാണ് മമ്മൂട്ടി ആരാധകർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!