തമിഴിലെ സൂപ്പർതാരം ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരുളി. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷൻ പോസ്റ്ററും ഇന്ന് വൈകീട്ട് പുറത്തുവിടും. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിൽ നായിക.
അതേസമയം ദേശീയ പുരസ്കാരജേതാവ് ജോജു ജോര്‍ജും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.