അല്ലു അർജുൻ നായകനായി എത്തുന്നു പുഷ്പ എന്ന ആക്ഷൻ ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തിറങ്ങി. മലയാള നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രത്തിൽ രശ്മിക മന്ദണ്ണ നായികയായി അഭിനയിക്കുന്നു.
പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുൻ കഥാപാത്രത്തിന് ഒരു കടുത്ത എതിരാളിയുണ്ട്, മറ്റാരുമല്ല മോളിവുഡ് നടൻ ഫഹദ് ഫാസിൽ എന്നാണ് നിർമാതാക്കൾ അറിയിച്ചത്. അല്ലു അർജുൻ, രശ്മിക മന്ദണ്ണ എന്നിവർ അഭിനയിക്കുന്ന പുഷ്പ ഫോറസ്റ്റ് ബേസ്ഡ് ത്രില്ലറാണ്. അല്ലു അർജുന്റെ ആദ്യ പാൻ-ഇന്ത്യൻ പദ്ധതിയായി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിൽ ഓഗസ്റ്റ് 13 ന് റിലീസ് ചെയ്യും.