ഉത്തരയുടെ വിവാഹ റിസപ്ഷനില്‍ ദിലീപും കാവ്യയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

ദിലീപും കാവ്യയും ഒരുമിച്ച് എത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പതിവാണ്. വിവാഹ ശേഷം ഇവർ പങ്കെടുക്കുന്ന പല പരിപാടികളിൽ നിന്ന് എടുക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്. ഇപ്പോൾ നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷനില്‍ ഇരുവരും പങ്കെടുത്ത ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നിതേഷാണ് ഉത്തരയുടെ വരന്‍. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡ് മൂലം മാറ്റിവയ്ക്കുകായയിരുന്നു. നിതേഷ് ബെംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!