അല്ലു അർജുൻ, രശ്മിക മന്ദണ്ണ എന്നിവർ അഭിനയിച്ച പുഷ്പ ഒരു വലിയ ബഡ്ജറ്റ് ചിത്രമാണ്, ഇത് രംഗസ്ഥലം ഒരുക്കിയ സുകുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, പുഷ്പയുടെ നിർമ്മാതാക്കൾ അല്ലു അർജുൻ ചിത്രത്തിനായി ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റെസുൽ പൂക്കുട്ടിയെ ടീമിൽ എത്തിച്ചു.ഇതറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്തിറക്കി.
ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ജഗപതി ബാബു, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനിഷ് കുറുവില്ല, ധനഞ്ജയ്, സുനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.