സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും, നയൻതാരയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ത്രില്ലർ സ്വഭാവമുള്ള ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും. ഇത് ആദ്യമായാണ് കുഞ്ചാക്കോയും, നയൻതാരയും പ്രധാനതാരങ്ങളായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന് ആണ്. അഞ്ചാം പാതിരായ്ക്ക് ശേഷം കുഞ്ചാക്കോ വീണ്ടും ഒരു ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, ടെന്റ്പോള്‍ മൂവീസ്,മെയ്ലോഞ്ച് ഫിലിം ഹൗസ്, എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.