തമിഴ്നാട് സർക്കാർ ഏപ്രിൽ 10 മുതൽ തിയേറ്ററുകളിൽ 50% ഒക്യുപൻസി നിയമം തിരികെ കൊണ്ടുവരുന്ന ഒരു ഉത്തരവ് പുറപ്പെടുവിച്ചു. വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമായിട്ടാണ് സർക്കാർ ഈ നിയമം കൊണ്ടുവരുന്നത്. ധനുഷിന്റെ കർണൻ ഇന്ന് പ്രദർശനത്തിനെത്തുന്നുണ്ട്. നാളെ മുതൽ ചിത്രത്തിന് പകുതി ആളുകളെ മാത്രമേ അനുവദിക്കുകയൊള്ളു.
തീയറ്ററിലെ ഈ നിയമം വരുന്നതോടെ കൂടുതൽ സിനിമകളും ഒടിടി പ്ലാറ്റ്ഫോം തെരഞ്ഞെടുക്കേണ്ടി വരും. മഹാരാഷ്ട്രയിലും കര്‍ണാടകയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.