നവാഗതനായ ഹാഷിം മാരികാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘ഉൻ കാതൽ ഇരുന്താൽ’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേസമയം മലയാള നടൻ മക്ബൂൽ സൽമാന്റെ ആദ്യ തമിഴ് സിനിമയുമാണിത്. മൻസൂർ അഹമ്മദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് .