കൃഷ്ണൻകുട്ടി പണി തുടങ്ങിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൃഷ്ണൻകുട്ടി പണി തുടങ്ങിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രമാകുന്ന സിനിമ ‘എൻ്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിൻ്റെ  സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറാണ് .

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ. ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു  ദാമോദർ ആണ്.  സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ  സംഗീതവും ആനന്ദ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് സീ കേരളത്തിൽ നേരിട്ട് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!