ചെന്നെെ: ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സിനിമാപ്രവർത്തകരായ മൂന്ന് പേർ മരിച്ചു. ചിത്രീകരണത്തിനായി സ്ഥാപിച്ചിരുന്ന 150 അടിയോളം ഉയരമുള്ള ക്രെയിന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. നടൻ കമൽഹാസന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം.
ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരായ അസിസ്റ്റന്റ് മധു (29), കൃഷ്ണ (34) ചന്ദ്രന് (69), എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ പൂനമല്ലിയിലെ ഇ.വി.പി എസ്റ്റേറ്റിലൊരുക്കിയിരുന്ന സ്റ്റുഡിയോ ഫ്ളോറിലാണ് ക്രൈൻ മറിഞ്ഞു വീണത്. രാത്രി 9.30 ഓടെ യാണ് അപകടം.
അതേസമയം അപകടത്തിൽ സിനിമയുടെ സംവിധായകനായ ശങ്കറിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിലവിൽ പത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്.