ഇന്നലെ സ്റ്റൈലിഷ് താരം അല്ലു അർജുൻ ജന്മദിനം ആഘോഷിച്ചു, ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നടന്റെ ആരാധകർക്കെതിരെ കേസ് ഫയൽ ചെയ്തു. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഹൈദരാബാദിലെ ജൂബിലി ഹിൽസ് റോഡിലുള്ള നടന്റെ വസതിയിൽ അല്ലു ആരാധകരുടെ എണ്ണം കൂടിയിരുന്നു. കൊറോണ വൈറസ് ചട്ടങ്ങൾ ലംഘിച്ചാണ് പടക്കം പൊട്ടിച്ചത്. കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. രാത്രി പടക്കം പൊടിച്ചതും പോലീസ് കേസ് ആക്കിയിട്ടുണ്ട്.
കൊറോണ നിയമങ്ങൾ ലംഘിച്ച് യാതൊരു അനുമതിയും കൂടാതെ അർദ്ധരാത്രിയിൽ വെടിക്കെട്ട് നടത്തിയതിനും ഐപിസിയിലെ 290, 336, 188 വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.