ഏപ്രിൽ 8ന് അഖിൽ അക്കിനേനി തന്റെ 27-ാം ജന്മദിനം ആഘോഷിച്ചു. ഈ പ്രത്യേക ദിനത്തിൽ അദ്ദേഹം തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവയ്ക്കുകയും ചെയ്തു. ഏജൻറ് എന്നാണ് ചിത്രത്തിൻറെ പേര്.
ഏജന്റിന്റെ കഥ എഴുതിയത് വംശിയാണ്, അനിൽ സുങ്കരയുടെ എ കെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ എന്നിവയ്ക്ക് കീഴിൽ രാമബ്രഹ്മം ശങ്കര നിർമ്മിക്കുന്നു. അജയ് സുങ്കർ, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. സുരേന്ദർ റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ സുരേന്ദർ റെഡ്ഡിയും വക്കന്തം വംശിയും നേരത്തെ കിക്ക്, റേസ് ഗുർറാം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സ്പൈ ത്രില്ലറിൽ പുതുമുഖം സാക്ഷി വൈദ്യ നായികയായി വേഷമിടും. ഏജന്റിന്റെ ഷൂട്ടിംഗ് ഏപ്രിൽ 11 ന് ആരംഭിക്കും, ഈ വർഷം ഡിസംബർ 24 ന് ചിത്രം റിലീസ് ചെയ്യും.