കൃഷ്ണൻകുട്ടി പണി തുടങ്ങി സീ5ൽ റിലീസ് ചെയ്തു

കൃഷ്ണൻകുട്ടി പണി തുടങ്ങി സീ5ൽ റിലീസ് ചെയ്തു . വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രമാകുന്ന സിനിമ ‘എൻ്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിൻ്റെ  സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറാണ് .

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ. ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു  ദാമോദർ ആണ്.  സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ  സംഗീതവും ആനന്ദ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രം ഇന്ന് വൈകുന്നേരം സീ കേരളത്തിൽ നേരിട്ട് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!