കങ്കണ ചിത്രം തലൈവിയുടെ റിലീസ് മാറ്റിവച്ചു

അന്തരിച്ച നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ ജീവചരിത്രമായ തലൈവി ചലച്ചിത്രമേഖലയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഇന്ത്യയിലുടനീളം വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കാരണം ദേശീയ അവാർഡ് ജേതാവ് നടി കങ്കണ അഭിനയിച്ച ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണെന്ന് തലൈവി നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചു.

“ഒന്നിലധികം ഭാഷകളിൽ ചിത്രം നിർമ്മിച്ചതിനാൽ, ഒരേ ദിവസം എല്ലാ ഭാഷകളിലും റിലീസ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൊറോണ വൈറസ് കേസുകളിൽ ഭയാനകമായ വർധനവുണ്ടായതിനാൽ, മുൻകരുതലുകളും ലോക്ക് ഡൗണുകളും വരുന്നതിനാൽ , ഏപ്രിൽ 23 ന് ഞങ്ങളുടെ സിനിമ റിലീസിന് തയ്യാറാണെങ്കിലും, സർക്കാർ നിയമങ്ങൾക്കുള്ള എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, തലൈവിയുടെ റിലീസ് നീട്ടിവെക്കാനും തീരുമാനിച്ചു. ” തലൈവിയുടെ ടീം സോഷ്യൽ മീഡിയയിൽ എത്തി പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!