ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കള. ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായകനായി എത്തുന്നത്. അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ , ഇബിലീസ് , ബാലൻ വക്കീൽ , ഫോറൻസിക്ക് , പ്രീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത് . മാർച്ച് 25ന് ചിത്രം പ്രദർശനത്തിന് എത്തി. മികച്ച വിജയം ആണ് ചിത്രം നേടുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എഡിറ്റിംഗ് ലിവിങ്സ്റ്റണ് മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.