വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ദിനേശാണ്.
സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം നൽകുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. മേജര്‍ രവി, ജയകൃഷ്ണന്,കെെലാഷ്,ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി ആണ് ചിത്രം നിർമിക്കുന്നത്.