‘കടൽ ചുരങ്ങൾ താണ്ടി മരക്കാർ എത്തുന്നു’; പുതിയ പോസ്റ്റര്‍ വരവേറ്റ് ആരാധകർ

 

സൂപ്പർഹിറ്റുകളുടെ ജൈത്രയാത്രയുടെ ചരിത്രവുമായി വീണ്ടും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ മറ്റൊരു പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.Image result for marakkaar new poster

മോഹൻലാൽ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ചിത്രത്തിൽ കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ ചെറുപ്പ കാല കഥാപാത്രവുമായി മോഹന്‍ലാലിന്റെ മകൻ പ്രണവും എത്തുന്നുണ്ട്.

കൂടാതെ തമിഴ് നടന്മാരായ പ്രഭു, അര്‍ജുന്‍, ബോളിവുഡ് നടൻ സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ തുടങ്ങ്യ വമ്പന്‍ താരനിരയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി ബഡ്ജറ്റിൽ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിക്കുന്നത്. മാര്‍ച്ച്‌ 26ന് ചിത്രം റിലീസിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!