ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള സൂപ്പര്‍ ഹീറോ സിനിമകള്‍ ഒരുക്കിയ മാര്‍വലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബ്ലാക്ക് വിഡോ. മാര്‍വല്‍ കോമിക്സിലെ ഇതേ പേരിലുള്ള കഥാപാത്രത്തെയാണ് അവര്‍ സ്ക്രീനില്‍ എത്തിക്കുന്നത്. ചിത്രത്തിൻറെ മലയാളം ട്രെയ്ലർ പുറത്തിറങ്ങി.
കേറ്റ് ഷോര്‍ട്ട്ലാന്റ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് ഷാഫറും നെഡ് ബെന്‍സണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ ആണ് ചിത്രത്തില്‍ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്. ഡേവിഡ് ഹാര്‍ബര്‍, ഫ്ലോറന്‍സ് പഗ്, ഫാഗെന്‍, റേച്ചല്‍ വീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ബ്ലാക്ക് വിഡോ ജൂലൈ 9 ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള സിനിമാശാലകളിലും പ്രദർശനത്തിന് എത്തും. കൂടാതെ അന്ന് തന്നെ ഡിസ്നി + ലും ഇത് ലഭ്യമാകും. ഇന്ത്യയിൽ, ബ്ലാക്ക് വിധവ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.