അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉല’. സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മലയാളം തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും.
പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന് ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’. സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മൺ ആണ് ചിത്രം നിർമിക്കുന്നത്.