ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. റമദാൻ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. കോവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രം ഒ.ടി.ടി റിലീസ് ആയി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ചിത്രം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അനിയപ്രവർത്തകർ അറിയിച്ചതോടെ ഫഹദ് ആരാധകർ സന്തോഷത്തിലാണ്. ഫഹദിൻറെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് മാലിക്.
ചിത്രം 2021 മെയ് 13ന് പെരുന്നാൾ ദിനത്തിൽ തീയറ്ററിൽ റിലീസ് ചെയ്യും. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏകദേശം 27 കോടി മുതൽമുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിർമാണം.