അടുത്ത സ്റ്റാഫ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പവൻ കല്യാൺ ഹൈദരാബാദിലെ വീട്ടിൽ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. സ്റ്റാഫുകളുടെ രോഗനിർണയത്തിനുശേഷം, മുൻകരുതൽ നടപടിയായി സ്വയം ഒറ്റപ്പെടാൻ പവൻ കല്യാണിന്റെ ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചു. ഏപ്രിൽ 9 ന് പവൻ കല്യാൺ വക്കീൽ സാബ് എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. മൂന്ന് വർഷത്തിന് ശേഷം ആണ് അദ്ദേഹത്തിൻ്റെ ഒരു ചിത്രം റിലീസ് ആകുന്നത്.
മൂന്ന് വർഷം മുമ്പ് പവൻ കല്യാൺ തന്റെ രാഷ്ട്രീയ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമകളോട് വിട പറഞ്ഞു. എന്നിരുന്നാലും, ഒരു ഇടവേളയ്ക്ക് ശേഷം, അഭിനയത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹം തീരുമാനിച്ചു. ഏപ്രിൽ 9 ന് രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചിത്രം വക്കീൽ സാബ് ബോളിവുഡിന്റെ പിങ്കിന്റെ തെലുങ്ക് റീമേക്കാണ്. ചിത്രം വലിയ വിജയമാണ് ഇപ്പോൾ നേടുന്നത്.
.