സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന ചിത്രമാണ് കാവൽ. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ നാളെ രാവിലെ റിലീസ്റി ചെയ്യും. ഹൈറേഞ്ചിൻറെ പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് കാവൽ പറയുന്നത്. സുരേഷ് ഗോപി സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലായിരിക്കും എത്തുക. സായ ഡേവിഡ് ആണ് ചിത്രത്തിലെ നായിക.ഐ എം വിജയൻ, അലന്‍സിയര്‍, പത്മരാജ് രതീഷ്,സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, ബിനു, കിച്ചു, കണ്ണൻ രാജൻ പി ദേവ്, മോഹൻ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
നിഖിൽ എസ് ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മൻസൂർ മുത്തൂട്ടി ആണ് ചിത്രത്തിൻറെ എഡിറ്റർ. സുരേഷ് ഗോപിയുടെ തിരിച്ചുവരവിലെ രണ്ടാമത്തെ ചിത്രമാണിത്. വരനെ ആവശ്യമുണ്ട് എന്ന ആദ്യ ചിത്രം വലിയ വിജയമാണ് നേടിയത്. കസ്ബയ്ക്ക് ശേഷം നിഥിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൽ ലാലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കാവലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഥിൻ തന്നെയാണ്.