തമിഴ് ഹാസ്യതാരം യോഗി ബാബു നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കോക്ക് ടെയ്ൽ. പി ജി മീഡിയ വർക്സിന്റെ ബാനറിൽ പി ജി മുത്തയ്യ, ദീപ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രാ. വിജയ മുരുഗൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അതേസമയം ചിത്രത്തിൽ യോഗി ബാബുവിനൊപ്പം ഒരു തത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് ശ്രദ്ധേയം. വിവേക് രവിയുടെ വരികൾക്ക് സായി ഭാസ്കർ ആണ് സംഗീതം ഒരുക്കുന്നത്. ഈവരുന്ന മാർച്ച് 6ന് ചിത്രം പ്രദർശനത്തിന് എത്തും.