വിഷു ആശംസകളുമായി ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ: പുതിയ പോസ്റ്റർ കാണാം 

ദിലീപ് ഉർവശി എന്നിവരെ പ്രധാന താരങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” കേശു ഈ വീടിന്റെ നാഥൻ ” ചിത്രം നേരിട്ട് തീയറ്ററിൽ റിലീസ് ചെയ്യും .  ചിത്രത്തിൻറെ പ്യ്ത്തിയ പോസ്റ്റർ പുറത്തിറങ്ങി. വിഷു ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ചിത്രം ഓണത്തിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

സിനിമയുടെ രചനയും ,സംഗീതവും ,സംവിധാനവും നിർവഹിക്കുന്നത് നാദിർഷാ ആണ്. രചന സജീവ് പാഴൂരും,ഛായാഗ്രഹണം അനിൽ നായരും ,ഗാനരചന ബി.കെ. ഹരി നാരായണനും ,ജ്യോതിഷും ,നാദിർഷാ എന്നിവരും , പശ്ചാത്തല സംഗീതം ബിജി ബാലും , എഡിറ്റിംഗ് സാജനും ,കോസ്റ്റ്യൂം സഖി എൽസയും നിർവ്വഹിക്കുന്നു. ചിത്രം ഒരു ഫൺ ഫാമിലി ചിത്രമാണ് .

സിദ്ധിഖ്, അനുശ്രീ, സലിംകുമാർ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സാദിഖ്, ഗണപതി, കോട്ടയം നസീർ, ബിനു അടിമാലി, ശ്രീജിത്ത് രവി, ഏലൂർ ജോർജ്, പ്രജോദ് കലാഭവൻ, അരുൺ പുനലൂർ, കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!