“നോ ടൈം ടു ഡൈ”യുടെ പുതിയ പോസ്റ്റർ എത്തി; ആകാംക്ഷയിൽ ബോണ്ട് ആരാധകർ

 

ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട്ന്റെ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ “നോ ടൈം ടു ഡൈ” യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മുൻ പരമ്പരയിൽ ബോണ്ട് വേഷത്തിലെത്തിയ ഡാനിയല്‍ ക്രേഗിൻ ആണ് പുതിയ ചിത്രത്തിലും നായകൻ. ജെയിംസ് ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.Image result for no time to die

കാരി ജോജി ഫുകുനാഗയാണ് പുതിയ ബോണ്ട് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.Image result for no time to die

ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ ഇറങ്ങിയിരുന്നു. അത് ഇതിനോടകം ആരാധകർ ആഘോഷമാക്കിരുന്നു. ഏപ്രിൽ രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും. അതേസമയം ആകാംഷ കെട്ടടങ്ങാതെയാണ് ഇന്നും ബോണ്ട് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!