ജൂനിയർ എൻടിആറിന്റെയും കൊരടാല ശിവയുടെയും ജനത ഗാരേജിന്റെ മികച്ച വിജയത്തിനുശേഷം, ഇരുവരും വീണ്ടും രണ്ടാമത്തെ പ്രോജക്റ്റിനായി ഒത്തുചേർന്നു. ജൂനിയർ എൻടിആറും കൊരടാല ശിവയും ഒരു വലിയ പാൻഇന്ത്യ പദ്ധതിയിൽ ആണ് വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നത്.
ജൂനിയർ എൻടിആറിന്റെ പേരിടാത്ത ചിത്രം നന്ദമുരി കല്യാൺറാം അവതരിപ്പിക്കും. യുവസുധ ആർട്സിലെ മിക്കിലിനെനി സുധാകറും എൻടിആർ ആർട്സിന്റെ കോസരാജു ഹരികൃഷ്ണയും ചേർന്ന് ഈ പാൻ ഇന്ത്യ പദ്ധതി നിർമിക്കും.
ജൂൺ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എൻടിആർ 30 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 29 ന് ചിത്രം ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
തെലുങ്ക് ചിത്രം ജനത ഗാരേജ് 2016 സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങി. മോഹൻലാൽ, ജൂനിയർ എൻടിആർ, സാമന്ത അക്കിനേനി, നിത്യ മേനെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജൂനിയർ എൻടിആറും കൊരടാല ശിവയും ചേർന്ന ആദ്യ സിനിമയായി ഈ ചിത്രം അടയാളപ്പെടുത്തി. മോഹൻലാലിന്റെ മൂന്നാമത്തെ തെലുങ്ക് സിനിമയായിരുന്നു ജനത ഗാരേജ്. 135 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്.