അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രജീഷ വിജയൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ തരാം പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ താരം ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം കർണൻ മികച്ച വിജയം നേടി മുന്നേറുകയാണ്. കർണന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് രജിഷ വിജയൻ ട്വിറ്ററിൽ എത്തി.
‘ഈ വിജയം നേടി തന്ന എല്ലാവര്ക്കും നന്ദി. ഞാന്‍ കര്‍ണ്ണനു വേണ്ടി നല്ല രീതിയില്‍ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു. കര്‍ണ്ണന്റെ അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും വലിയ നന്ദി. ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി’, എന്നാണ് രജീഷ ട്വീറ്റ് ചെയ്തത് .
മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കർണൻ. ലാൽ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.