മലയാള ചിത്രം “ഒറ്റ്” : ഫസ്റ്റ് ലുക് പോസ്റ്റർ കാണാം

കുഞ്ചാക്കോ ബോബനും, അരവിന്ദ് സ്വാമിയും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഒറ്റ്” . സിനിമയുടെ ആദ്യ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മലയാളത്തിലും തമിഴിലും ഒരേ സമയം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫെല്ലിനി ആണ്. ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ആര്യ, ഷാജി നടേശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഗോവാ ,.മംഗലാപുരം മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. എസ്. സഞ്ജീവിൻ്റ താണ് തിരക്കഥ ഒരുക്കുന്നത്. പ്രശസ്ത തെലുങ്ക് നായിക ഇഷാ റബ്ബയാണ് ഈ ചിത്രത്തിലെ നായിക മലയാളത്തിലേയും തമിഴിലേയും ഏതാനും പ്രശസ്ത താരങ്ങളും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!