ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിഷു ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.
ഉണ്ണി മുകുന്ദൻ ഉണ്ണി മുകുന്ദന് ഫിലിംസിൻറെ ബാനറിൽ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ആണ് ചിത്രം .അഞ്ചു കുര്യൻ നായികയായി എത്തുന്ന ചിത്രത്തിൽ അജു വർഗീസ്, ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കുന്ന ചിത്രത്തിൻറെ ഛായാഗ്രാഹകൻ നീല്‍ ഡി കുഞ്ഞയാണ്.