വ്യത്യസ്ത ഗെറ്റപ്പുമായി എത്തുന്ന തമിഴ് താരം സന്താനത്തിന്റെ ഏറ്റവും പുതിയ തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് ‘സെർവർ സുന്ദരം’. സെൽവകുമാർ നിർമ്മിക്കുന്ന ചിത്രം ആനന്ദ് ബാൽക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം വൈഭവി ഷാൻഡില്യയാണ് ചിത്തത്തിലെ നായിക.
മതി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ദിനേശ് പൊൻരാജ് കൈകാര്യം ചെയ്യുന്നു. സന്തോഷ് നാരായണൻ സംഗീതം സംവിധാനം നിർവഹിച്ച ചിത്രം നാളെയാണ് റിലീസ്.