പ്രൊഫ .കെ.വി.തോമസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ” ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി “. മുൻ ലോക്സഭ എം.പിയും ,കെ.പി.സി.സി വർക്കിംഗ്പ്രസിഡന്റുമായ അദ്ദേഹം സാംസ്കാരിക വകുപ്പ് മന്ത്രിയായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
റോയ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലിംകുമാർ , കോട്ടയം പ്രദീപ് , മജീദ്, നന്തകിഷോർ, സംവിധായകൻ റോയ് പല്ലിശ്ശേരി , ഷാജു ശ്രീധർ ,ജെയിംസ് പാറയ്ക്കൽ ,സിദ്ധരാജ് , കൊല്ലം തുളസി ,മൻരാജ് ,സൂര്യകാന്ത് ,ശിവദാസ് മട്ടന്നൂർ ,റോളി ബാബു ,വിജു കൊടുങ്ങല്ലൂർ ,ചിറ്റൂർ ഉണ്ണികൃഷ്ണൻ, മണിമേനോൻ, മുഹമ്മദ് നിലമ്പൂർ ,അമീർഷാ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
വർഷങ്ങൾക്ക് മുൻപ് പൂർവ്വികർ ചെയ്ത ക്രൂരഹത്യയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ആർ.എസ്.വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സജീർ ആണ് ചിത്രം നിമിക്കുന്നത്.